കീവ്: യുക്രെയ്നിലെ കീവിൽ വീണ്ടും സ്ഫോടന പരന്പര. റഷ്യ-യുക്രെയ്ൻ സമാധാന ചർച്ച കഴിഞ്ഞതിനു പിന്നാലെയാണ് കീവിൽ സ്ഫോടനമുണ്ടായത്. മൂന്ന് വലിയ സ്ഫോടനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.
പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 6.40നാണ് സ്ഫോടനമുണ്ടായത്. തുടർന്നു നഗരങ്ങളിൽ സൈറണുകൾ മുഴക്കി. ഇന്നുണ്ടായതില് വച്ച് ഏറ്റവും സ്ഫോടനമാണ് കീവിലുണ്ടായത്. ഇതേതുടര്‍ന്ന് ജനങ്ങള്‍ ബങ്കറിലേക്ക് മാറണമെന്ന് യുക്രൈന് നിര്‍ദേശിച്ചു.
അതേസമയം റഷ്യയും യുക്രൈനും അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ജനവാസ മേഖലകളില്‍ റഷ്യ ആക്രമണം നടത്തുന്നതിന്റെ തെളിവുകളുണ്ട്. മേഖലയില്‍ എത്രയും വേഗം സമാധാനം പുലരണമെന്ന് യുഎന്‍ ആഹ്വാനം ചെയ്തു. ഈ യുദ്ധം തുടര്‍ന്നാല്‍ ദശാബ്ദങ്ങള്‍ക്ക് ശേഷമുള്ള വലിയ പ്രതിസന്ധിയായിരിക്കുമെന്ന് യുഎന്‍ വിലയിരുത്തി.
യുഎന്‍ പൊതുസഭാ സമ്മേളനം ജനീവയില്‍ പുരോഗമിക്കുകയാണ്. ബെലാറസില്‍ നടക്കുന്ന സമാധാന ചര്‍ച്ചയെയും യുഎന്‍ സ്വാഗതം ചെയ്തു. ‘യുദ്ധം ഒന്നിനും പരിഹാരമല്ല. യുദ്ധം മരണവും നാശനഷ്ടവും മാത്രമാണ് കൊണ്ടുവരുന്നത്. ലോകരാജ്യങ്ങള്‍ യുക്രൈന് ജനതയെ കൈവിടില്ലെന്ന് യുഎന്‍ പൊതുസഭയില്‍ അംഗരാജ്യങ്ങള്‍ ഉറപ്പുനല്‍കി. യുക്രൈന്റെ നിലവിലെ അവസ്ഥയില്‍ യുഎന്‍ ആശങ്ക അറിയിച്ചു.