തൃശൂർ: വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് അധ്യാപകനെ സസ്പെൻഡ് ചെയ്തു. തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമ ഡീൻ സുനിൽ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. കാലിക്കറ്റ് സർവകലാശാല വിസിയുടേത് ആണ് നടപടി.
വിദ്യാർത്ഥികൾ ദിവസങ്ങളായി നടത്തിവന്ന ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഇയാൾക്കെതിരെ സർവകലാശാല നടപടിയെടുത്തത്. അധ്യാപകനെതിരെ നടപടി സ്വീകരിക്കുന്നതുവരെ പഠിപ്പുമുടക്കിക്കൊണ്ടുള്ള സമരം തുടരുമെന്നായിരുന്നു വിദ്യാർഥികളുടെ നിലപാട്.
പീഡനത്തിന് ഇരയായ വിദ്യാർഥിനിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തെങ്കിലും അധ്യാപകനെ അറസ്റ്റ് ചെയ്തിട്ടില്ല. ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് സുനിൽ കുമാറിനെതിരെ പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്.