ഐക്യത്തിന് പ്രാധാന്യം നൽകി വിഭാഗീയത പരിഹരിച്ചെന്ന് സിപിഐഎം സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിഭാഗീയത പരിഹരിച്ചത് ഭരണത്തിനും തുടർഭരണത്തിനും കാരണമായി. തൃശൂർ സമ്മേളനത്തോടെ വിഭാഗീയത അവസാനിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു.
പിണറായി വിജയൻ പാർട്ടിക്ക് വിധേയനാണെന്ന് കോടിയേരി വ്യക്തമാക്കി. പാർട്ടി തീരുമാനത്തിനപ്പുറം വ്യക്തിപരമായ താൽപര്യങ്ങൾ പിണറായിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.