കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഏറ്റവും വലിയ ദേശീയ പതാക ഉയർത്തി കുവൈത്ത് പുതിയ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചു.
2742 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പതാക അറബ് ലോകത്തെ ഏറ്റവും വലിയ പർവതമായ ഒമാനിലെ ജബൽ അൽ ഷംസിലാണ് സ്ഥാപിച്ചത്. 2038 മീറ്റർ ഉയരമുള്ള പർവതത്തിൽ പതാക സ്ഥാപിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായി കെഫ്ലാഗ് മേധാവി ഫുആദ് ഖബസാദ് പറഞ്ഞു.
ഈ വലിയ നേട്ടം കുവൈത്ത് നേതൃത്വത്തിനും സർക്കാരിനും ജനങ്ങൾക്കും സമർപ്പിക്കുന്നതായും പറഞ്ഞു. പതാക സ്ഥാപിക്കാൻ സൗകര്യമൊരുക്കിയ ഒമാൻ അധികൃതർക്ക് നന്ദി രേഖപ്പെടുത്തി.