ദോഹ:കോവിഡ് റിപ്പോർട്ട് ചെയ്ത കാലം മുതൽ നീണ്ട കാത്തിരിപ്പുകൾക്കൊടുവിലാണ് ആശ്വാസത്തോടെ യാത്രചെയ്യാനുള്ള അവസരം ഒരുങ്ങുന്നത്. കഴിഞ്ഞ വ്യാഴാഴ്ച പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച യാത്രാനയത്തിലെ പരിഷ്കാരം തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ പ്രബല്യത്തിൽ വരും. കോവിഡ് രോഗവ്യാപനം കുറയുകയും ലോകരാജ്യങ്ങളിൽ ഏറെയും വാക്സിനേഷൻ കാമ്പയിൻ വിജയകരമായി പിന്നിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് യാത്രാനയങ്ങളിൽ അടിമുടി മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇളവുകൾ നൽകാൻ തീരുമാനമായത്.കോവിഡിൻറെ ഒന്നാം തരംഗത്തിന് പിന്നാലെ 10 ദിവസമായിരുന്നു ഹോട്ടൽ ക്വാറൻറീൻ.അതേസമയം, തന്നെ ചെലവ് കുറഞ്ഞ മിഖൈനീസിൽ 14 ദിവസവും ക്വാറൻറീനിൽ കഴിഞ്ഞാണ് പ്രവാസികൾ നാട്ടിൽനിന്ന് ജോലിസ്ഥലങ്ങളിലേക്ക് മടങ്ങിയെത്തിയത്.