തിരുവനന്തപുരം: കോവളം എംഎൽഎ എം വിൻസന്റിന്റെകാർ അടിച്ചു തകർത്തു. തിരുവനന്തപുരത്തെ വീടിനു മുന്നിൽ നിർത്തിയിട്ട കാറാണ് ഉച്ചക്കട സ്വദേശി സന്തോഷ് (27) എന്നയാൾ അടിച്ചു തകർത്തത്. അക്രമിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ബാലരാമപുരം പൊലീസ് കേസ് എടുത്തു.ഇയാൾ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പൊലീസ് പറയുന്നത്.