ചെങ്ങന്നൂർ;മാർച്ച് 28, 29 തീയ്യതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ നേത്യത്വത്തിൽ നടന്ന ചെങ്ങന്നൂർ ഏരിയാ കൺവൻഷൻ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.എം.സലീം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഐ.എൻ.ടി.യു സി ജില്ലാ സെക്രട്ടറി കെ.ദേവദാസ്, എ ഐ.യു.ടി.യു.സി സെക്രട്ടറി ഗോപിനാഥൻ, സി.കെ.ഉദയകുമാർ, മുരളീധര കുറുപ്പ് ,എം.കെ.മനോജ്, രാധാകൃഷ്ണ പണിക്കർ ,കെ.കെ.ചന്ദ്രൻ ,രജിതകുമാരി എന്നിവർ സംസാരിച്ചു