തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി സര്‍ക്കാര്‍. സംസ്ഥാനത്തെ തീയേറ്ററുകള്‍ നൂറ് ശതമാനം സിറ്റിങ് കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാം.
ബാറുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മറ്റ് ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ നൂറ് ശതമാനം പ്രവേശനം അനുവദിക്കും. ആശുപത്രിയിലെ കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിക്കുന്ന രീതി നിര്‍ത്തലാക്കി.
എല്ലാ പൊതുപരിപാടികള്‍ക്കും പരമാവധി 1500 പേരെ പങ്കെടുപ്പിക്കാമെന്നും ഉത്തരവില്‍ പറയുന്നു.