മസ്കത്ത്: ഒമാനിൽ (Oman) പൊതുനിരത്തിൽ വാഹനവുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ (Drifting the vehicle) പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് അൽ അൽ ബാത്തിന ഗവർണറേറ്റിലായിരുന്നു (North Al Batinah Governorate) സംഭവം. ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയതിനാണ് (Endangering others) ഇയാൾക്കെതിരെ നടപടിയെടുത്തതെന്ന് റോയൽ ഒമാൻ പൊലീസ് (Royal Oman Police) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇയാൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും (Legal Actions) പൊലീസ് അറിയിച്ചു.