ദോഹ : ഖത്തറിൽ ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 49 വയസുള്ള വ്യക്തിയാണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 668 ആയി. ഇന്ന് 308 പേർക്കാണ് ഖത്തറിൽ കോവിഡ് ബാധയുണ്ടായത്.
സമ്പർക്കത്തിലൂടെ 270 പേർക്ക് കോവിഡ് പിടിപെട്ടപ്പോൾ, 38 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 807 ആളുകളാണ് ഇന്ന് കോവിഡിൽ നിന്നും മുക്തിനേടിയത്. തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന 23 പേരടക്കം ആകെ 31 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. നിലവിൽ, 3450 കോവിഡ് രോഗികളാണ് ഖത്തറിലുള്ളത്. ഇന്ന്, ബൂസ്റ്റർ ഡോസുകൾ അടക്കം ആകെ 3217 വാക്സിൻ കുത്തിവെപ്പുകൾ നടത്തിയതായും മന്ത്രാലയം അറിയിച്ചു.