ഇന്ത്യന്‍ ഗാനങ്ങള്‍ ആലപിച്ച് നവമാധ്യമങ്ങളില്‍ ശ്രദ്ധനേടിയ ടാന്‍സാനിയന്‍ സഹോദരങ്ങള്‍ കിലി പോളിനെയും നീമ പോളിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ടാന്‍സാനിയയിലെ ഇന്ത്യൻ ഹൈ കമ്മീഷണര്‍ ഇരുവരെയും ആദരിച്ചിരുന്നു. തുടര്‍ന്ന് മന് കി ബാതിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
”ഇന്ത്യയുടെ 73-ാത് റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ ദേശീയ ഗാനം ആലപിച്ച ടാന്‍സാനിയന്‍ സഹോദരങ്ങള്‍ കിലിയെയും നീമയെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇന്ത്യയുടെ ഹൈക്കമ്മീഷന് ഈയിടെ അവരെ ആദരിക്കുകയും ചെയ്തു എന്നും അദ്ദേഹം വ്യക്തമാക്കി.