ലാസ് വെഗാസ്: അമേരിക്കയിലെ ലാസ് വെഗാസിൽ ഹുക്ക് പാർലറിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച പ്രാദേശിക സമയം പുലർച്ചെ 3.15നാണ് വെടിവെപ്പുണ്ടായത്.
പാർലറിൽ നടന്ന പാർട്ടിക്കിടെ രണ്ടുപേർ തമ്മിലുണ്ടായ വാക്കേറ്റമാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. ഇരുവിഭാഗവും പരസ്പരം വെടിയുതിർത്തു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വെടിയുതിർത്തവരുടെയും പരിക്കേറ്റവരുടെയും പേരുകൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.