തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്ത് ഹാര്‍ഡ് വെയര്‍ കടയില്‍ തീപിടിത്തം. വെമ്ബായം ജംഗ്ഷന് സമീപമുള്ള എ. എന്‍ ഹാര്ഡ്വെയര് കടയിലാണ് തീപിടിത്തം ഉണ്ടായത്.
അഞ്ച് നിലകളുള്ള കെട്ടിടം പൂര്‍ണമായി കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്. വെൽഡിങ് മെഷീനിൽ നിന്നും ടിന്നറിലേക്ക് തീപ്പൊരി പടർന്ന് തീപ്പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ആളുകൾ ആരും അകത്തില്ല.
ഫയര്‍ഫോഴ്സിന്റെ അഞ്ചു യൂണിറ്റുകള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുകയാണ്.