ചെന്നൈ: റിയാലിറ്റി ഷോയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച കുട്ടികളെ ഓഫിസില്‍ വിളിച്ചുവരുത്തി അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. കുട്ടികള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ വിവാദ സ്കിറ്റ് അവതരിപ്പിച്ചു.
രാജാവു വിദുഷകനും തമ്മിലുള്ള സംഭാഷണമെന്ന രൂപത്തിലുള്ള സ്കിറ്റില്‍ നോട്ട് നിരോധനം, പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റൊഴിക്കല്‍,മോദിയുടെ യാത്രകള്‍, വസത്രധാരണം എന്നിവയെ കുട്ടികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ സ്കിറ്റ് അവതരിപ്പിച്ച എട്ടു കുട്ടികളെയാണു സ്റ്റാലിന് സെക്രട്ടേറിയേറ്റിലെ ഓഫിസില്‍ വിളിച്ചുവരുത്തിയത്.
കഴിഞ്ഞ മാസം ആദ്യത്തിലാണ് വിവാദ സ്കിറ്റ് സീ തമിഴ് ചാനലിലെ ജൂനിയർ സൂപ്പർ സ്റ്റാർ സീസൺ 4 ഷോയില്‍ അവതരിപ്പിച്ചത്. തൊട്ടുപിറകെ ചാനലിനെതിരെ ബി.ജെ.പി ആക്രണം തുടങ്ങി. മാപ്പുപറയാന്‍ ചാനല്‍ അധികൃതര്‍ തയാറാവത്തിനെ തുടര്‍ന്ന് കഴിഞ്ഞമാസം 18ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ചാനലിനു നോട്ടിസ് അയച്ചു. തമിഴ്നാട് ബി.ജെ.പി ഐടി സെൽ പ്രസിഡന്റ് സി.ടി.ആർ.നിർമൽ കുമാർ നൽകിയ പരാതിയിലായിരുന്നു നടപടി.