വാര്‍സോ: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനല്‍ വേദി റഷ്യയില്‍ നിന്ന് പാരിസിലേക്ക് യുവേഫ മാറ്റിയതിന് പിന്നാലെ റഷ്യക്കെതിരേ തങ്ങളുടെ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കില്ലെന്ന് വ്യക്തമാക്കി പോളണ്ട് ഫുട്ബോള്‍ അസോസിയേഷന്. മാര്‍ച്ച് 24-ന് മോസ്ക്കോയിലാണ് റഷ്യയും പോളണ്ടും തമ്മിലുള്ള യോഗ്യതാ മത്സരം.
“വെറും വാക്കുകള്‍ പറയാനില്ല. ഇപ്പോള്‍ പ്രവര്‍ത്തിക്കാനുള്ള സമയമാണ്. യുക്രൈനെതിരേ റഷ്യയുടെ ആക്രമണം രൂക്ഷമായതിനാല്‍ പോളണ്ട് ടീം റഷ്യക്കെതിരേ പ്ലേ ഓഫ് മത്സരം കളിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതാണ് ശരിയായ തീരുമാനം.”- പോളണ്ട് ഫുട്ബോള്‍ അസോസിയേഷന് തലവന്‍ സെസരി കുലേസ ട്വീറ്റ് ചെയ്തു.
It is the right decision! I can’t imagine playing a match with the Russian National Team in a situation when armed aggression in Ukraine continues. Russian footballers and fans are not responsible for this, but we can’t pretend that nothing is happening. https://t.co/rfnfbXzdjF
— Robert Lewandowski (@lewy_official) February 26, 2022
പോളണ്ടിൻ്റെ സൂപ്പർ താരവും ക്യാപ്റ്റനുമായ റോബർട്ട് ലെവൻഡോവ്സ്കി പോളിഷ് ഫുട്ബോൾ അസോസിയേഷൻ തീരുമാനത്തെ അനുകൂലിച്ച് രംഗത്തെത്തി. ഇതാണ് ശരിയായ തീരുമാനമെന്നും ഒന്നും സംഭവിക്കാത്തതു പോലെ നടിക്കാൻ കഴിയില്ലെന്നും ലെവൻഡോവ്സ്കി ട്വീറ്റ് ചെയ്തു.
നേരത്തെ, റഷ്യയിലെ സെൻ്റ് പീറ്റേഴ്സ് ബഗ്രിൽ നടത്താനിരുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഫ്രാൻസിലെ പാരിസിലേക്ക് മാറ്റിയിരുന്നു. പിന്നാലെ റഷ്യൻ ഗ്രാൻപ്രീ റദ്ദാക്കിയെന്ന് ഫോർമുല വൺ അധികൃതർ അറിയിക്കുകയും ചെയ്തു.