ധരംശാല: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ഇന്ന് ജയിക്കാനായാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.
ആദ്യമത്സരം ജയിച്ച ടീമില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. ലങ്കന്‍ ടീമില്‍ രണ്ടു മാറ്റങ്ങളുണ്ട്. ഫെർണാണ്ടോ, ഗുണതിലക എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.
ഇന്ത്യ ഇലവൻ
രോഹിത് ശർമ്മ (c), ഇഷാൻ കിഷൻ (w), ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹൽ
ശ്രീലങ്ക ഇലവൻ
പാത്തും നിസ്സാങ്ക, കമിൽ മിഷാര, ചരിത് അസലങ്ക, ധനുഷ്ക ഗുണതിലക, ദിനേഷ് ചണ്ഡിമൽ (w), ദസുൻ ഷനക (c), ചാമിക കരുണരത്നെ, ദുഷ്മന്ത ചമീര, പ്രവീൺ ജയവിക്രമ, ബിനുര ഫെർണാണ്ടോ, ലഹിരു കുമാര