റിയാദ്: സൗദി അറേബ്യ (Saudi Arabia) യിലുണ്ടായ വാഹനാപകടത്തിൽ (road accident) നാല് യുഎഇ പൗരന്മാർ മരിച്ചു. സൗദി-കുവൈത്ത് അതിർത്തിയിലെ അൽ ഖാഫ്ജി ടൗണിൽ വെച്ചാണ് അപകടമുണ്ടായത്. ഇബ്രാഹിം എസ്സാം അൽ അവാദി, ഒമർ അബ്ദുല്ല അൽ ബലൂഷി, യൂസുഫ് അലി അൽ ബലൂഷി, മുഹമ്മദ് അഹ്മദ് ഖംബർ എന്നിവരാണ് മരിച്ചത്. യുഎഇയിൽ നിന്ന് സൗദിയിലേക്ക് പോകുകയായിരുന്നു മരണപ്പെട്ട നാല് യുവാക്കൾ. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.