ദുബൈ: എക്സ്പോ 2020 (Expo 2020) ലെ ഇന്ത്യൻ പവലിയൻ (Indian Pavilion) യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം (Sheikh Mohammed bin Rashid) സന്ദർശിച്ചു. യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, കോൺസുൽ ജനറൽ അമൻ പുരി എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.
എക്സ്പോ 2020 തുടങ്ങിയ ശേഷം ആദ്യമായാണ് ശൈഖ് മുഹമ്മദ് ഇന്ത്യൻ പവലിയൻ സന്ദർശിക്കുന്നത്. സന്ദർശനത്തിന്റെ ചിത്രങ്ങൾ ശൈഖ് മുഹമ്മദ് ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. പാകിസ്ഥാൻ പവലിയനും അദ്ദേഹം സന്ദർശിച്ചു. ഇരു രാജ്യങ്ങളുമായുള്ള ബന്ധം പുതുക്കുന്നതാണ് സന്ദർശനമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. എക്സ്പോയിൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന പവലിയനുകളിലൊന്നാണ് ഇന്ത്യൻ പവലിയൻ.
كما زرت اليوم جناحي الهند وباكستان في إكسبو دبي ٢٠٢٠ .. ثقافات عريقة … وشعوب صديقة .. وعلاقات متجددة مع الدولتين .. pic.twitter.com/A5jWOtQ0xO
— HH Sheikh Mohammed (@HHShkMohd) February 24, 2022