മോസ്കോ: യുക്രെയ്നിലെ സംഘർഷ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) സഹകരണം വരെ ഉപരോധിക്കാൻ അമേരിക്ക തയാറായേക്കുമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയുടെ തലവനും റോസ്കോസ്മോസ് ഡയറക്ടർ ജനറലുമായ ദിമിത്രി റോഗോസിൻ രൂക്ഷ വിമർശനം. നിലവിൽ നാല് അമേരിക്കക്കാരും റണ്ടു റഷ്യക്കാരുംഒരു ജർമൻ ബഹിരാകാശ യാത്രികരുമാണ് നിലയിത്തിൽ പ്രവർത്തിക്കുന്നത്.
നിങ്ങൾ ഞങ്ങളെ ഉപരോധിച്ചാൽ അനിയന്ത്രിതമായ ഭ്രമണപഥത്തിൽ നിന്ന് ആരാണ് ഐഎസ്എസിനെ രക്ഷിക്കുക. അമേരിക്കയിലോ യൂറോപ്പിലോ വീഴാനുള്ള സാധ്യതയിൽ നിന്നും 500 ടൺ ഭാരമുള്ള ഒരു ഘടന ഇന്ത്യയിലേക്കോ ചൈനയിലേക്കോ ഉപേക്ഷിക്കാനുള്ള ഓപ്ഷനുണ്ട്. അത്തരമൊരു സാധ്യത ഉപയോഗിച്ച് ഈ രാജ്യങ്ങളെ ഭീഷണിപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ. ഐഎസ്എസ് റഷ്യക്ക് മുകളിലൂടെ പറക്കുന്നില്ലെന്നും ദിമിത്രി റോഗോസിൻ വ്യക്തമാക്കി.