ദുബായ്: മാസ്ക് ഒഴിവാക്കൽ ഉൾപെടെ യുഎഇയിൽ ശനിയാഴ്ച മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. മാർച്ച് ഒന്ന് മുതലാണ് ഇളവ് നൽകുന്നതെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. ഇതോടെ, ഇന്ന് മുതൽ മാസ്കില്ലാതെ പുറത്തിറങ്ങാൻ കഴിയും. അതേസമയം, അടഞ്ഞ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണ്.
പൊതുസ്ഥലങ്ങളില്‍ മാസ്ക് ഉപയോഗം ഒഴിവാക്കാനും ക്വാറന്റൈന് ചട്ടങ്ങളില്‍ വലിയ ഇളവുകളുമാണ് യുഎഇ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. പൂര്‍ണമായ രീതിയില്‍ രാജ്യത്തെ സാധാരണ നിലയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് യുഎഇ. കോവിഡ് ബാധിതരുടെ ഐസൊലേഷന്‍ രീതിക്ക് വ്യത്യാസമില്ല. എന്നാൽ കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ക്വാറന്റൈന് നിർബന്ധമില്ല.
ഇവര്‍ അഞ്ച് ദിവസത്തിനിടെ രണ്ട് പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം. പ്രാദേശിക തലത്തില്‍ ഓരോ ഇമറൈറ്റുകള്‍ക്കും ക്വാറന്റൈന് സമയം നിശ്ചയിക്കാനും അധികാരം നല്‍കിയിട്ടുണ്ട്. പൊതുഇടങ്ങളില്‍ മാസ്ക് ഒഴിവാക്കാമെങ്കിലും അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് നിയന്ത്രണം തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി. പള്ളികളില്‍ ആളുകള്‍ തമ്മിലുള്ള ഒരുമീറ്റര്‍ നിയന്ത്രണം തുടരും. വാക്സിനെടുക്കാത്ത യാത്രക്കാര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവായ ക്യു ആര് കോഡ് സഹിതമുള്ള പിസിആര്‍ പരിശോധന റിപ്പോര്‍ട്ട് കൈവശം കരുതണം. വിനോദ സഞ്ചാര മേഖലയിലെ സാമൂഹ്യ അകലം പാലിക്കല്‍ വേണ്ടെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.