സ്വന്തം പൗരത്വം തെളിയിക്കാൻ ഇറങ്ങിപ്പുറപ്പെട്ട് ഒടുവിൽ കടക്കെണിയിലായ ഒരു വീട്ടമ്മയുണ്ട് നമ്മുടെ ഇന്ത്യയിൽ. നീണ്ട ഏഴുവർഷത്തെ പോരാട്ടത്തിനൊടുവിൽ അവർക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചെങ്കിലും, അത് നേടിയെടുക്കാൻ അവർ നടത്തിയ നിയമപോരാട്ടങ്ങൾ അവർക്ക് ഉണ്ടാക്കിയത് ഭീമമായ കടബാധ്യതയാണ്. എങ്കിലും ഇപ്പോൾ പോലീസിനെ കാണുമ്പോഴേക്ക് എവിടെയെങ്കിലും പോയി ഒളിച്ചിരിക്കേണ്ട അവസ്ഥയില്ലെന്ന ആശ്വാസത്തിലാണ് സെഫാലി റാണി ദാസ് എന്ന ഇന്ത്യക്കാരി.
ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ അസമിലാണ് പൗരത്വം തെളിയിക്കാൻ ഏഴ്വർഷകാലത്തെ നീണ്ട പോരാട്ടം നടത്തിയ സെഫാലി റാണി താമസിക്കുന്നത്. 42 കാരിയായ സെഫാലി റാണി ദാസിന് പോലീസിനെ കാണുമ്പോൾ ഭയം തോന്നിയിരുന്നു. ദൂരെപ്പോലും ഒരു പോലീസ് വാഹനം കണ്ടാൽ ഉള്ളിൽ ഒരു നെരിപ്പോടോടെ എവിടെയെങ്കിലും കയറി ഒളിച്ചിരിക്കണമായിരുന്നു അവർ. ബംഗ്ലാദേശിന്റെ അതിർത്തിയിലുള്ള കച്ചാർ ജില്ലയിലായിരുന്നു സെഫാലി റാണി താമസിച്ചിരുന്നത്.
ഒരു ദിവസം വീട്ടിൽ ഉദ്യോഗസ്ഥർ എത്തി അവർ ബംഗ്ലാദേശുകാരിയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. നാഷണൽ രജിസ്റ്റർ ഫോർ സിറ്റിസൺഷിപ് (NRC) പ്രകാരം ഇവർ ഇന്ത്യക്കാരിയെല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഇന്ത്യയിൽ ജനിച്ചു വളർന്ന ഇവർക്ക് താൻ ഇന്ത്യക്കാരിയാണെന്ന് തെളിയിക്കേണ്ടിവന്നു. ഇതിനായി അവർ നടത്തിയ നിയമപോരാട്ടം അവർക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കി. എന്നാൽ ഇതുവരെ നടത്തിയ പോരാട്ടത്തിന് മുന്നിൽ ഈ കടബാധ്യത നിസാരമാണെന്ന് അവർ പറയുന്നു.
“കഴിഞ്ഞ കുറച്ച് വർഷങ്ങളായി എന്റെ കുടുംബവും കുട്ടികളും എന്താണ് കടന്നുപോയത്? അതിനേക്കാൾ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല,” പറയുന്നു.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നിയമവിരുദ്ധ കുടിയേറ്റക്കാരായി പ്രഖ്യാപിക്കപ്പെട്ട അസമിലെ ലക്ഷക്കണക്കിന് ആളുകളിൽ സെഫാലിയും ഉൾപ്പെടുന്നു. സർക്കാർ അവരോട് അവരുടെ പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ ഈ കഠിനമായ പൗരത്വ പ്രക്രിയ വിജയിച്ചില്ലെങ്കിൽ അവരെ കാത്തിരിക്കുന്നത് തടങ്കൽ പാളയങ്ങളോ നാടുകടത്തലോ ആണ്.
അസമിൽ ഏറെ പ്രതിഷേധങ്ങൾ അലയടിക്കുന്ന വിഷയമാണിത്. 1951-ൽ, ദേശീയ പൗരത്വ രജിസ്റ്ററിൽ (NRC) സംസ്ഥാനം നിവാസികളുടെ വിശദാംശങ്ങൾ രേഖപ്പെടുത്താൻ തുടങ്ങി. അതിന്റെ ഉദ്ദേശ്യം ആരാണ് സംസ്ഥാനത്ത് ജനിച്ചതെന്നും ഇന്ത്യക്കാരനാണെന്നും ബംഗ്ലാദേശിൽ നിന്ന് കുടിയേറിയവർ ആരാണെന്ന് തെളിയിക്കാനുമായിരുന്നു.
“ഞാൻ ജനിച്ചത് ഇവിടെയാണ്, ഇവിടെയാണ് ഞാൻ പഠിച്ചത്. പിന്നെ എങ്ങനെയാണ് ഞാൻ പെട്ടെന്ന് ഒരു ബംഗ്ലാദേശി ആയത്? ഈ ചോദ്യം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു,” സെഫാലി റാണി പറയുന്നു.
ഫെഡറൽ ഗവൺമെന്റും അസമിലെ അനധികൃത കുടിയേറ്റക്കാർക്കെതിരായ പ്രസ്ഥാനത്തിന്റെ നേതാക്കളും തമ്മിലുള്ള 1985 ലെ കരാർ പ്രകാരം, 1966 ജനുവരി 1 ന് മുമ്പ് അവർ സംസ്ഥാനത്ത് പ്രവേശിച്ചതായി തെളിയിക്കാൻ കഴിയുന്ന ആർക്കും പൗരത്വം നൽകും.
1966 ജനുവരി 1 നും 1971 മാർച്ച് 24 നും ഇടയിൽ പ്രവേശിച്ചവർ സർക്കാരിൽ സ്വയം രജിസ്റ്റർ ചെയ്യണം. 1971 മാർച്ച് 24 ന് ശേഷം സംസ്ഥാനത്ത് പ്രവേശിച്ചവരെ വിദേശികളായി പ്രഖ്യാപിക്കുകയും നാടുകടത്തുകയും ചെയ്യാം. അതായത്, ബംഗ്ലാദേശ് പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന്റെ തലേദിവസം ഇന്ത്യയിൽ ഉണ്ടെന്ന് തെളിയിക്കുന്നവർക്ക് പൗരത്വം ലഭിക്കും.
1980-കളുടെ അവസാനം മുതൽ, ഫോറിനേഴ്‌സ് ട്രൈബ്യൂണലുകൾ എന്ന് വിളിക്കപ്പെടുന്ന പ്രത്യേക കോടതികൾ സാധാരണയായി ബോർഡർ പോലീസ് റിപ്പോർട്ട് ചെയ്യുന്ന അനധികൃത കുടിയേറ്റക്കാരുടെ കേസുകൾ കേൾക്കുന്നു.
2019-ൽ എൻആർസി അപ്‌ഡേറ്റ് ചെയ്‌തപ്പോൾ ഈ പ്രശ്‌നം അന്താരാഷ്ട്ര ശ്രദ്ധ നേടി. രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ അരങ്ങേറി. അന്ന് 1.9 ദശലക്ഷം ആളുകളെ പൗരത്വരഹിതരായി പ്രഖ്യാപിച്ചു. ഇതിൽ പലർക്കും ട്രൈബ്യൂണലുകളുടെ കാരുണ്യത്തിൽ പൗരത്വം തിരിച്ചുകിട്ടി. ഇത്തരം ട്രൈബ്യൂണലുകൾ സംസ്ഥാനത്ത് ഒരു അർദ്ധ ജുഡീഷ്യൽ സംവിധാനമായാണ് പ്രവർത്തിക്കുന്നത്. എന്നാൽ, പലപ്പോഴും ട്രൈബ്യൂണലുകളുടെ വിധികളിൽ പക്ഷപാതവും പൊരുത്തക്കേടും ആരോപിക്കപ്പെടുന്നു.
2012-ലാണ് സെഫാലി റാണി ദാസിന്റെ ദുരിതജീവിതം ആരംഭിച്ചത്. അവരുടെ പൗരത്വത്തിൽ സംശയം ജനിപ്പിച്ചുകൊണ്ട് പോലീസ് അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതോടെയാണ് ജീവിതം മാറിമറിഞ്ഞത്. കേസ് തെളിയിക്കേണ്ട ബാധ്യത പോലീസിന് ആയിരുന്നു. അതിനാൽ അവർ അടിക്കടി അവരുടെ വീട്ടിലെത്താൻ തുടങ്ങി. ഒരിക്കൽ അവർ വരുന്നത് കണ്ട് വീടിന്റെ പിൻവാതിലിലൂടെ രക്ഷപ്പെട്ടുവെന്ന് സെഫാലി പറയുന്നു. ഗ്രാമത്തിൽ നിന്ന് വളരെ അകലെയുള്ള ഒരു മുസ്ലീം കുടുംബത്തിന്റെ വീട്ടിൽ അവൾ അന്ന് ഒളിച്ചു താമസിച്ചു. ഈ പോലീസും കള്ളനും കാളി പിന്നെയും പലപ്പോഴായി തുടർന്നു.
2015-ൽ പോലീസ് കേസ് ട്രൈബ്യൂണലിലേക്ക് അയച്ചു. ഇതോടെ തെളിവുകൾ നിരത്തി പൗരത്വം തെളിയിക്കേണ്ട ബാധ്യത സെഫാലിയുടേതായി. ഒരു അഭിഭാഷകൻ സെഫാലി ദാസിനെ അവളുടെ പേപ്പറുകൾ ക്രമപ്പെടുത്താൻ സഹായിച്ചു, പക്ഷേ മറ്റൊരു നഗരത്തിൽ ഹിയറിംഗിന് ഹാജരാകാൻ അവർക്ക് പണം ആവശ്യമായിരുന്നു. സ്‌കൂൾ അറ്റൻഡറായി ജോലിയിൽ നിന്ന് വിരമിച്ച അവരുടെ ഭർത്താവ് ഇഷ്ടിക ചുമക്കുമ്പോൾ, സെഫാലി വീട്ടുജോലി ചെയ്യുകയും വീടുകൾ വൃത്തിയാക്കുകയും ചെയ്തു. ഒരു രൂപ പോലുമില്ലാത്ത ഒരുപാട് ദിവസങ്ങൾ ഉണ്ടായിരുന്നുവെന്ന് അവർ പറയുന്നു.
അവരുടെ മുത്തച്ഛൻ 1966 ജനുവരി 1 ന് മുമ്പ് അസമിൽ താമസിച്ചിരുന്നതായി കാണിക്കുന്ന രേഖകളും കൂടാതെ സെഫാലിക്ക് മുത്തച്ഛനുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന പേപ്പറുകളും സഹിതം കുറച്ച് ഹിയറിംഗിനായി അവൾ ഹാജരായി. എന്നാൽ താമസിയാതെ യാത്രയ്‌ക്കും നിയമപരമായ ഫീസുകൾക്കുമായി പണം ചെലവഴിക്കുന്നത് ബുദ്ധിമുട്ടായി.
പണമില്ലാത്തതിനാൽ 2017-ൽ, ചില ഹിയറിംഗുകൾ നഷ്‌ടപ്പെട്ടതിനെത്തുടർന്ന്, ട്രൈബ്യൂണൽ അവളെ നിയമവിരുദ്ധ കുടിയേറ്റക്കാരിയായി പ്രഖ്യാപിച്ചു. വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്ന് അവളുടെ പേര് നീക്കം ചെയ്യാൻ ഉത്തരവിട്ടു. അവൾക്ക് ഇന്ത്യയിൽ തുടരാൻ അവകാശമില്ലെന്ന് പറഞ്ഞു. സെഫാലിയെ വിദേശിയായി പ്രഖ്യാപിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ച ദിവസം ആ വീട് ഒരു മരണവീട് കണക്കെ മൂകമായിരുന്നു. ആരും ഒന്നും കഴിച്ചില്ലെന്നും ഒന്നും മിണ്ടിയില്ലെന്നും സെഫാലി പറയുന്നു.
ഇതേത്തുടർന്നാണ് തന്നെപ്പോലെ 50-ഓളം കേസുകളിൽ പോരാടുന്ന അഭിഭാഷകനായ മോഹിതോഷ് ദാസിനെ അവൾ സമീപിച്ചത്. 2017ൽ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ നേടാൻ അവർക്ക് സാധിച്ചു. അതോടെ നാട് കടത്തുമെന്ന ഭീതിയിൽ നിന്ന് അവർക്ക് താത്കാലികാശ്വാസം ലഭിച്ചു. കേസ് പിന്നീട് 2021-ൽ മാത്രമാണ് വാദം കേട്ടത് – സെഫാലിയുടെ ഭാഗത്തുനിന്ന് “മനപ്പൂർവ്വമായ അശ്രദ്ധ” ഉണ്ടായിട്ടില്ലെന്ന് കോടതി പറഞ്ഞു, “സ്വതവേയുള്ള രീതിയിലല്ല, മെറിറ്റിന്റെ അടിസ്ഥാനത്തിൽ” കേസ് വീണ്ടും തീരുമാനിക്കാൻ ട്രൈബ്യൂബ്യൂണലിനോട് ഉത്തരവിട്ടു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, കോടതിയിൽ ഹാജരാകാതെ ഒരു വ്യക്തിയെ “വിദേശി” ആയി പ്രഖ്യാപിച്ച നിരവധി ട്രൈബ്യൂണൽ തീരുമാനങ്ങൾ അസം ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.
സെഫാലിയുടെ കേസ് വീണ്ടും പരിഗണിച്ചപ്പോൾ, എല്ലാ രേഖകളും പരിശോധിച്ചതിന് ശേഷം ട്രൈബ്യൂണൽ അതിന്റെ മുൻ ഉത്തരവ് റദ്ദാക്കി. ഒടുവിൽ, 2022 ജനുവരി 17-ന് അവളെ ഇന്ത്യൻ പൗരനായി പ്രഖ്യാപിച്ചു.
എന്നാൽ സെഫാലിയുടെ പോരാട്ടം അവസാനിച്ചിട്ടില്ല. തന്റെ ഭർത്താവ് പ്രഭോദ് രഞ്ജൻ ദാസ് ഇന്ത്യൻ പൗരൻ അല്ലെന്നാണ് ഇപ്പോൾ പറയുന്നത്. ഇനി ഇത് തെളിയിക്കണം.
1966 ജനുവരി 1 നും 1971 മാർച്ച് 24 നും ഇടയിൽ അസമിൽ വന്ന ഒരു വ്യക്തിയെ “സ്ട്രീംലൈൻ ഫോറിൻ” എന്ന പേരിലാണ് സർക്കാർ പ്രഖ്യാപിക്കുന്നത്. സ്ട്രീംലൈൻ വിദേശികളെ തടഞ്ഞുവയ്ക്കുകയോ നാടുകടത്തുകയോ ചെയ്യില്ല. എന്നാൽ 10 വർഷത്തേക്ക് അവരുടെ പൗരത്വം റദ്ദാക്കപ്പെടും. ഇക്കാലയളവിൽ അവർക്ക് വോട്ടുചെയ്യാനോ, സർക്കാർ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനോ കഴിയില്ല.
തന്റെ പൂർവ്വികർ 1966-ന് മുമ്പ് അസമിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ തന്റെ പക്കലുണ്ടെന്ന് 62 കാരനായ ദാസ് പറയുന്നു. പക്ഷേ ഇത് തെളിയിക്കാൻ അവർക്ക് കോടതികൾ കയറി ഇറങ്ങണം. എന്നാൽ ഒരു കേസ് കഴിഞ്ഞപ്പോഴേക്കും വലിയ കടബാധ്യതയിലുള്ള ഈ കുടുംബം ഇനിയെങ്ങനെ പ്രഭോദ് രഞ്ജൻ ദാസിന്റെ കേസ് കൂടി നടത്തുമെന്ന ആശങ്കയിലാണ്.
അവൾക്ക് ഇനി പോലീസിനെ കാണുമ്പോൾ ഒളിച്ചിരിക്കേണ്ട; ഏഴ് വർഷത്തെ പോരാട്ടത്തിനൊടുവിൽ പൗരത്വം തെളിയിച്ച് ഒരു ‘ഇന്ത്യക്കാരി’

Courtesy : BBC