വത്തിക്കാന്‍: യുക്രൈയ്നിലെ അസാധാരണ സംഭവങ്ങളിൽ ആശങ്കയുമായി ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനു സമീപത്തെ റഷ്യൻ എംബസിയിലെത്തിയാണ് അദ്ദേഹം ആശങ്ക അറിയിച്ചത്. മാർപാപ്പയെന്ന നിലയിൽ അസാധാരണ നടപടിയാണിതെന്ന് വത്തിക്കാൻ അറിയിച്ചു. സാധാരണയായി രാഷ്ട്രത്തലവന്മാരും നയതന്ത്രപ്രതിനിധികളും വത്തിക്കാനിൽ മാർപാപ്പയെ സന്ദർശിക്കാറാണ് പതിവ്.
അതേസമയം, യുക്രൈന് റഷ്യ യുദ്ധത്തില്‍ ഫ്രാൻസിസ് മാർപാപ്പ സമാധാന സന്ദേശം നൽകി. ട്വിറ്ററിലൂടെയാണ് ക്രൈസ്തവ സഭ മേധാവി സമാധാന സന്ദേശം പങ്കുവച്ചത്. ഒന്നിച്ച് പ്രാര്‍ത്ഥിക്കാം, യുക്രൈന് എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പം ക്രൂശിതമായ ക്രിസ്തുവിന്റെ ചിത്രത്തില്‍. ‘എല്ലാ യുദ്ധക്കളും മുന്‍പുള്ളതിനേക്കാള്‍ മോശമായി ലോകത്തെ മാറ്റുന്നു. രാഷ്ട്രീയത്തിന്റെയും മനുഷ്യത്വത്തിന്റെ പരാജയമാണ് യുദ്ധം. അപമാനകരമായ കീഴടങ്ങല്‍, പൈശാചികതയുടെ ശക്തിക്ക് മുന്നില്‍ തോല്‍വി സമ്മതിക്കല്‍’ ഫ്രാന്‍സിസ് മാര്‍പാപ്പ രേഖപ്പെടുത്തി.