ചെന്നൈ: യുക്രെയ്നിൽനിന്ന് തിരിച്ചെത്തുന്ന തമിഴ്നാട്ടുകാരായ വിദ്യാർഥികളുടെ യാത്രച്ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. യുക്രെയ്നിൽ വിദ്യാർഥികളും മറ്റുമായി തമിഴ്നാട്ടുകാരായ അയ്യായിരത്തോളം പേരാണുള്ളത്.
ഇതിനകം 916 വിദ്യാർഥികൾ തമിഴ്നാട് സർക്കാറുമായി ബന്ധപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടുകാരായ വിദ്യാർഥികളെയും ജോലിക്കാരെയും ഉടനടി മോചിപ്പിക്കും. ഇതിനായി പ്രത്യേക ഓഫിസർമാരെ നിയോഗിച്ചിട്ടുണ്ട്.
കുടുങ്ങിക്കിടക്കുന്നവർ തമിഴ്നാട് സർക്കാറിൻറെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും സ്റ്റാലിൻ അഭ്യർഥിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രി ജയ്ശങ്കറിന് കത്തെഴുതിയിരുന്നതായും അദ്ദേഹം അറിയിച്ചു.