കൊച്ചി : സംസ്ഥാനത്ത് സാംസ്കാരിക, രാഷ്ട്രീയ, സമൂഹിക കൂടിച്ചേരലുകൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഹർജിക്കാരനു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ന്യായാധിപർ ആരുടെയും കളിപ്പാവകളല്ല. വില കുറഞ്ഞ പ്രശസ്തിക്കു വേണ്ടി കോടതിയുടെ സമയം പാഴാക്കരുതെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രൻ ശാസിച്ചു. ഹർജി പിൻവലിക്കാനായി കോടതി തള്ളി.
സിപിഎം സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ തിരുവനന്തപുരം സ്വദേശി അരുൺ രാജാണ് 50ലധികം പേർ കൂടിച്ചേരുന്നത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. കാസർകോട് 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ജനുവരി 21ലെ ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്തു മൊത്തമായി നടപ്പിലാക്കണമെന്നായിരുുന്നു ആവശ്യം.