മോസ്കോ: യുക്രെയ്ൻ സൈന്യം ആയുധം താഴെവച്ചാൽ ചർച്ചയാകാമെന്ന് റഷ്യ വ്യക്തമാക്കി. കീവുമായി ചർച്ചയ്ക്കു മോസ്കോ തയാറാണ്, പക്ഷെ യുക്രെയ്ൻ സൈന്യം ആയുധം താഴെവയ്ക്കണം- റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. നവ നാസികൾ യുക്രെയ്ൻ ഭരിക്കുന്നത് റഷ്യ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രെയ്നെ അടിച്ചമർത്തലിൽ നിന്ന് മോചിപ്പിക്കാൻ മോസ്കോ ആഗ്രഹിക്കുന്നു. അധിനിവേശമല്ല യുക്രെയ്ന് ജനതയെ സ്വതന്ത്രരാക്കുകയാണ് ലക്ഷ്യം.
യുക്രെയ്നിലേത് ജനാധിപത്യ സര്‍ക്കാരാണെന്ന് റഷ്യ കരുതുന്നില്ല. യുക്രെയ്ന് പിടിച്ചെടുക്കാന്‍ ആരും പദ്ധതിയിടുന്നില്ലെന്നും സെര്‍ജി ലാവ്റോവ് വ്യക്തമാക്കി.