റഷ്യന്‍ സൈന്യം യുക്രൈന് തലസ്ഥാനമായ കീവിലെത്തിയതോടെ യുദ്ധം നിര്‍ത്താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഉക്രൈന് ഭരണകൂടം വ്യക്തമാക്കി. റഷ്യന്‍ സേനയ്ക്ക് നേരെ ഉക്രൈന് പട്ടാളക്കാര്‍ ചെറുത്തുനില്‍പ്പ് തുടരുകയാണ്. കീവിലെ ജനവാസ കേന്ദ്രങ്ങളില്‍ റഷ്യന്‍ സൈനിക ടാങ്കറുകള്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ട് റഷ്യന്‍ മിസൈലുകളും ഒരു വിമാനവും യുക്രൈന് സേന വെടിവെച്ചിടുകയും ചെയ്തു.
കരിങ്കടലിലെ സിംനയ് ദ്വീപ് പിടിച്ചെടുത്തതിന് പിന്നാലെ 82 യുക്രൈന് സൈനികര്‍ കീഴടങ്ങിയതായി ഉക്രൈന് തന്നെ അറിയിച്ചിട്ടുണ്ട്. നേരത്തേ, റഷ്യന്‍ പ്രവേശനം തടയാനായി കീവിലെ പാലം ഉക്രൈന് സൈന്യം കത്തിച്ചിരുന്നു. എല്ലാ പ്രതിരോധങ്ങളെയും തകര്‍ത്ത് റഷ്യന്‍ സേന മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് യുദ്ധം നിര്‍ത്താന്‍ ചര്‍ച്ചയാകാമെന്ന് യുക്രൈന് വ്യക്തമാക്കി .