ക്രീവ്: പ്രവർത്തനരഹിതമായ ചെർണോബിൽ ആണവ പവർ പ്ലാനിന്റെ സൈറ്റിൽ നിന്ന് റേഡിയേഷൻ അളവ് വർദ്ധിച്ചതായി യുക്രൈൻ ആണവ ഏജൻസി വെള്ളിയാഴ്ച അറിയിച്ചു. കഴിഞ്ഞ ദിവസം പ്രവർത്തന രഹിതമായ ആണവനിലയിൻ്റെ നിയന്ത്രണത്തിനായി ഇരുവിഭാഗം സൈന്യങ്ങളും തമ്മിൽ കടുത്ത ഏറ്റുമുട്ടൽ നടന്നിരുന്നു. ഈ ഏറ്റുമുട്ടലിന് പിന്നാലെയാണ് മേഖലയിൽ ആണവവികിരണത്തിൻ്റെ തോത് വർധിച്ചതെന്നാണ് ആണവ ഏജൻസി വ്യക്തമാക്കുന്നത്.
അതേസമയം, ചെർണോബിലിലെ റേഡിയേഷനിലുണ്ടായ വർദ്ധനവ് നിസ്സാരമാണെന്നും സൈനിക ഉപകരണങ്ങൾ ഉയർത്തുന്ന പൊടിയാണ് ഇതിന് കാരണമെന്നും യുക്രൈനിലെ ന്യൂക്ലിയർ റെഗുലേറ്ററി ഇൻസ്പെക്ടറേറ്റ് അറിയിച്ചതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ചെർണോബിൽ മേഖലയിൽ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് യുക്രൈൻ സൈന്യം ചെർണോബിൽ ആണവനിലയത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.