കീവ്: യുക്രെയ്ന് തലസ്ഥാനമായ കീവിൽ റഷ്യന്‍ സേന പ്രവേശിച്ചു. റഷ്യന്‍ ടാങ്കുകൾ തലസ്ഥാന നഗരത്തിലെ ജനവാസമേഖലകളിൽ എത്തി. യുക്രെയ്ന് പ്രതിരോധ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.
യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുടെ ഔദ്യോഗിക വസതി ഉൾപ്പടെ പല പ്രധാനപ്പെട്ട ഓഫീസുകളും പ്രവർത്തിക്കുന്നത് കീവിലാണ്. ഇതിന്റെയെല്ലാം നിയന്ത്രണം റഷ്യൻ സൈന്യം ഉടൻ ഏറ്റെടുക്കുമെന്ന് സൂചനയുണ്ട്.
അതേസമയം, യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല. രക്ഷപ്പെടാനായി അദ്ദേഹം മറ്റേതെങ്കിലും രാജ്യത്തേക്ക് പോകാൻ സാധ്യതയും ഉണ്ട്.