കീവ്: സ്വന്തം മകളെ സുരക്ഷിതസ്ഥാനത്തേക്ക് അയക്കും മുന്‍പ് കണ്ണീരോടെ ഉമ്മനല്കി യാത്രയാക്കുന്ന ഒരു പിതാവ്. മകളുടെ തൊപ്പി നേരെയാക്കി, അവളുടെ കൈകളെടുത്തുപിടിച്ച് നെഞ്ചില്‍ചാരി വിങ്ങിപ്പൊട്ടുകയാണ് ആ പിതാവ്. റഷ്യയുടെ അതിക്രമത്തിൽ വിറങ്ങലിച്ചുനില്ക്കുന്ന യുക്രൈനില്‍നിന്നുള്ളതാണ് ഈ വേദനിപ്പിക്കുന്ന ദൃശ്യം .
മകളെ പൗരന്മാര്ക്കുള്ള സുരക്ഷിതസ്ഥാനത്തേക്ക് അയച്ച ശേഷം രാജ്യ സംരക്ഷിക്കാനുള്ള ദൗത്യത്തില്‍ പങ്കാളിയാകാന്‍ പോവുകയാണ് ഈ പിതാവ്. റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ രാജ്യത്തെ പുരുഷന്മാര്ക്ക് ആയുധം നല്കാന് ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ് യുക്രൈന്. പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പുരുഷന്മാര് രാജ്യം വിടരുതെന്നും യുക്രൈന് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ രാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിനാണ് ഈ പിതാവും ഒടുവിൽ മടങ്ങുന്നത്.