ക്യാൻസർ ഇന്ന് കാണപ്പെടുന്ന ഏറ്റവും ഗുരുതരമായ ഒരു രോഗം തന്നെയാണ്. ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണശീലവുമാണ് പ്രധാനമായും ക്യാൻസർ പിടിപെടാൻ കാരണം. അതു കൂടാതെ അന്തരീക്ഷ – പരിസ്ഥിതി മലിനീകരണം, കീടനാശിനികളുടെ ഉപയോഗം, പാരമ്പര്യം ഇങ്ങനെയും ചില കാരണങ്ങൾ ക്യാൻസറിന് കാരണമായി വരുന്നുണ്ട്. ലോകമെമ്പാടുമുള്ള മരണങ്ങളുടെ പ്രധാന കാരണമായി ക്യാൻസർ മാറിയിരിക്കുന്നതായി ലോകാരോഗ്യ സംഘടനയും ഇപ്പോൾ വ്യക്തമാക്കുന്നു.ഇനി ക്യാൻസറിനെ പ്രതിരോധിക്കുന്ന ചില സൂപ്പർഫുഡുകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം….
ബെറിപ്പഴങ്ങൾ
ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളാൽ വളരെയധികം സമ്പന്നമാണ് ബ്ലാക്ക്ബെറി. ആന്റിഓക്സിഡന്റ് ഗുണങ്ങളും മറ്റ് ആരോഗ്യ ആനുകൂല്യങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ബ്ലൂബെറിയുടെ ആന്റി -ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് സ്തനാർബുദ മുഴകളുടെ വളർച്ച തടയാൻ കഴിയുമെന്ന് ഒരു പഠനങ്ങൾ വ്യക്തമാക്കുന്നു.
മിക്ക സരസഫലങ്ങളിലും ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്സിഡന്റുകൾ ത്വക്ക് ക്യാൻസറിലേയ്ക്കും മൂത്രാശയം, ശ്വാസകോശം, സ്തനങ്ങൾ, അന്നനാളം എന്നിവയിലെ കാൻസറുകളിലേക്കും നയിച്ചേക്കാവുന്ന കോശങ്ങളുടെ നാശത്തിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതായി പഠനങ്ങൾ പറയുന്നു.
ബ്രൊക്കോളി
ഫൈറ്റോകെമിക്കലുകളുടെ ശക്തികേന്ദ്രമാണ് ബ്രൊക്കോളി. പ്രോസ്റ്റേറ്റ്, ശ്വാസകോശം, വൻകുടൽ, മൂത്രസഞ്ചി, കരൾ, കഴുത്ത്, തല, വായ, അന്നനാളം, ആമാശയം തുടങ്ങിയ അർബുദങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു. sulforaphane എന്ന സംയുക്തം ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്നു.
ആപ്പിൾ
ആപ്പിളിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളിന് ക്യാൻസർ പ്രതിരോധ ഗുണങ്ങളുണ്ട്. ആപ്പിളിലെ വിറ്റാമിൻ സി രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും ക്യാൻസർ കോശങ്ങളുടെ വളർച്ചയെ ചെറുക്കുന്നതിനുമുള്ള ഒരു ആന്റിഓക്സിഡന്റായും പ്രവർത്തിക്കുന്നുണ്ട് .
തക്കാളി
തക്കാളിയുടെ ചുവപ്പ് നിറം പ്രോസ്റ്റേറ്റ് ക്യാൻസറിനും ഹൃദ്രോഗത്തിനും എതിരായി പ്രവർത്തിക്കുന്നു. തക്കാളിയിലെ ‘ലൈക്കോപീൻ’ എന്ന ആന്റിഓക്സിഡന്റാണ് ക്യാൻസറിനെ അകറ്റാൻ വളരെയധികം സഹായിക്കുന്നത്. പ്രോസ്റ്റേറ്റ്, ശ്വാസകോശ അർബുദം തുടങ്ങിയ ചില ക്യാൻസറുകളിൽ നിന്നുള്ള സംരക്ഷണവുമായി ബന്ധപ്പെട്ട ക്യാൻസറിനെതിരെ പോരാടുന്ന ഭക്ഷണമാണ് തക്കാളി.