ലൈഫ് മിഷനിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് യുണിടാക് എംഡി സന്തോഷ് ഈപ്പന് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍. ഹര്‍ജി പരിഗണിക്കുന്നത് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ച്. സിബിഐ അന്വേഷണം രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്ന് സന്തോഷന് ഈപ്പന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
സിബിഐ അന്വേഷണം ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലും തങ്ങളുടെ അനുമതിയില്ലാതെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതു രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണു സംസ്ഥാന സര്‍ക്കാരും നേരെത്തെ വാദം ഉയർത്തിയിരുന്നു. വിദേശ സംഭാവനാ നിയന്ത്രണ നിയമം സംസ്ഥാന സര്‍ക്കാരിനോ അവരുടെ സ്ഥാപനങ്ങള്‍ക്കോ ബാധകമല്ലെന്നായിരുന്ന സര്‍ക്കാര്‍ ഉയർത്തുന്ന വാദം. അതിനാല്‍ എഫ്സിആര്‍എ നിയമങ്ങള്‍ ലംഘിച്ചു എന്ന് ആരോപിച്ചുള്ള സിബിഐ അന്വേഷണത്തിനു സാധുതയില്ലെന്നും പ്രത്യേകാനുമതി ഹര്‍ജിയില്‍ സര്‍ക്കാര്‍ വാദിക്കുന്നു.