തിയേറ്ററുകളില്‍ ചിരിച്ച് ആസ്വദിക്കാന്‍ കഴിയുന്ന ഒരു സിനിമയായിരിക്കും ‘ഉപചാരപൂര്‍വ്വം ഗുണ്ട ജയന്’ എന്ന് ദുല്‍ഖര്‍ സല്മാന്. ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തുമെന്നും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നുവെന്നും താരം പറഞ്ഞു. കുറുപ്പിന് ശേഷം ദുല്‍ഖര്‍ സല്‍മാൻ്റെ നിര്‍മ്മാണത്തിലൊരുങ്ങുന്ന ചിത്രമാണ് ‘ഉപചാരപൂര്‍വ്വം ഗുണ്ട ജയന്’. നടൻ സൈജു കുറുപ്പിൻ്റെ കരിയറിലെ നൂറാം ചിത്രം എന്ന വിശേഷണവുമായി എത്തുന്ന ചിത്രമാണ് ‘ഉപചാരപൂർവം ഗുണ്ട ജയൻ’.
ദുൽഖറിൻ്റെ വാക്കുകൾ
‘കുറുപ്പിന് ശേഷം ഞാന്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രം ‘ഉപചാരപൂര്‍വം ഗുണ്ട ജയന്’ നാളെ റിലീസ് ആവുകയാണ്. നിങ്ങള്‍ കുറുപ്പിന് നല്കിയ സ്നേഹവും സഹകരണവും ഈ ചിത്രത്തിനും പ്രതീക്ഷിച്ചു കൊള്ളുന്നു. ഈ സിനിമ തീര്‍ച്ചയായും നിങ്ങള്‍ക്ക് തിയേറ്ററില്‍ ഇരുന്ന് ഒരുപാട് ചിരിച്ച് ആസ്വദിക്കാന്‍ കഴിയുന്ന ഒന്നായിരിക്കും എന്നാണ് എൻ്റെ വിശ്വാസം.. അപ്പോ നാളെ തീയേറ്ററില്‍ കാണാം. ഉപചാരപൂര്‍വം ദുല്‍ഖര്‍ സല്മാന്’.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FDQSalmaan%2Fposts%2F500648551419852&show_text=true&width=500
ഒരു കംപ്ലീറ്റ് കോമഡി എന്റെർറ്റെയ്നർ തന്നെയാകും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന ഉറപ്പ്. അരുൺ വൈഗ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാനാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിൻ്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് രാജേഷ് വർമയാണ്.
സൈജു കുറുപ്പിനൊപ്പം സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്, നയന, പാര്‍വതി എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ ചിത്രത്തിന് സംഗീതം പകർന്നത് ബിജിപാലും എഡിറ്റ് ചെയ്തത് കിരൺ ദാസുമാണ്. എൽദോ ഐസക് ആണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു. ശബരീഷ് വർമ്മ ഈണമിട്ട പാടിയ ഗുണ്ട ഗുണ്ട ഗുണ്ട ജയൻ എന്ന ഇതിലെ ഗാനം ഏറെ ശ്രദ്ധേയമാണ്.