കീവ്: റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനത്ത്. റഷ്യൻ പോർവിമാനങ്ങൾ യുക്രൈൻ തലസ്ഥാനത്തിന് മുകളിലൂടെ പറന്നുവെന്നാണ് റിപ്പോർട്ട്. റഷ്യൻ സൈനിക വാഹനങ്ങൾ കീവ് മേഖലയിലേക്ക് അതിക്രമിച്ചു കയറി. ഇന്ന് പുലർച്ചെയാണ് യുക്രൈനിൽ ആക്രമണം നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉത്തരവിട്ടത്.
അതേസമയം, യുക്രൈനിലേക്ക് ഉടന്‍ സൈന്യത്തെ അയക്കില്ലെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ പറഞ്ഞു. റഷ്യ രാഷ്ട്രീയ സമവായത്തിനുള്ള സാധ്യത അടച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാറ്റോ സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രതിരോധനീക്കങ്ങള്‍ക്ക് അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. പുതിയ സുരക്ഷാസാഹചര്യത്തില് പ്രതിരോധ നടപടികള്‍ തീരുമാനിക്കാന്‍ നാളെ നാറ്റോ ചേരുമെന്നും ഏകാധിപത്യത്തിനുമേല്‍ ജനാധിപത്യം വിജയം നേടുമെന്ന് ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു.