ദോഹ: തൊഴിൽ നിയമങ്ങൾ ലംഘിച്ചതിൻറെ പേരിൽ അഞ്ച് റിക്രൂട്ടിങ് ഓഫിസുകൾ കൂടി അടച്ചു പൂട്ടിയതായി തൊഴിൽ മന്ത്രാലയം. നിയമലംഘനം തടയുന്നതിൻറെ ഭാഗമായി വിവിധ റിക്രൂട്ടിങ് സെൻററുകളിൽ നടന്ന പരിശോധനയുടെ ഭാഗമായാണ് അഞ്ചു സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്. വിദേശത്ത് നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ലംഘിച്ചതിനാണ് നടപടി. കഴിഞ്ഞയാഴ്ച സമാന വീഴ്ചകൾ വരുത്തിയ 12 സ്ഥാപനങ്ങൾക്കെതിരെയും മന്ത്രാലയം നപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ ജനുവരി മുതൽ ഗാർഹിക തൊഴിലാളികളുടെ പ്രബേഷനിലും, റിക്രൂട്ടിങ് ഫീസിലും ഉൾപ്പെടെ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നിരുന്നു. ഇത് നടപ്പാക്കുന്നോ എന്നുറപ്പിക്കുന്നതിൻറെ ഭാഗമായി മന്ത്രാലയം പരിശോധനയും ശക്തമാക്കി. ഗാർഹിക തൊഴിലായി തെരഞ്ഞെടുപ്പിലോ മറ്റോ നിയമലംഘനങ്ങളോ ചൂഷണങ്ങളോ ഉണ്ടായാൽ ഇ-മെയിൽ വഴിയും 40288101 ഹോട്ലൈൻ നമ്പർ വഴിയും അറിയിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചിരുന്നു.