അബുദാബി:യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 782 പേർക്ക് രോഗം ബാധിച്ചതായും 2,096 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണം റിപോർട് ചെയ്തതോടെ ആകെ മരണം 2,299 ആയി. ആകെ രോഗികൾ: 8,77,406. രോഗമുക്തി നേടിയവർ ആകെ– 8,27,067. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.
4,74,340 കോവിഡ് പിസിആർ പരിശോധന രാജ്യത്ത് 4,74,340 പേർക്ക് കൂടി പിസിആർ പരിശോധന നടത്തിയതായി അധികൃതർ അറിയിച്ചു. ആരോഗ്യവിദഗ്ധർ നൽകുന്ന മാർഗിനിർദേശങ്ങൾ എല്ലാവരും അനുസരിക്കണം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് .വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.