ആലപ്പുഴ: പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ജോലിസമയം പുനഃക്രമീകരിച്ച് ജില്ലാ ലേബര്‍ ഓഫീസര്‍ ഉത്തരവിറക്കി.
ഫെബ്രുവരി 18 മുതല്‍ ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് പന്ത്രണ്ടു മുതല്‍ മൂന്നു വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെയുളള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തി. രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കും. ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റ് മൂന്നിന് ആരംഭിക്കും.