തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന് നേരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങളിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിഞ്ഞു മാറി .
പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയപ്പോഴോ, ചർച്ചയ്ക്ക് മറുപടി പറഞ്ഞപ്പോഴോ വിവാദത്തെക്കുറിച്ച് സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. പകരം ആര് ആർക്ക് വേണ്ടി സ്വർണ്ണം കടത്തിയെന്ന് അന്വേഷിക്കണമെന്നായിരുന്നു മുഖ്യമന്ത്രി നൽകിയ മറുപടി.