മങ്കട: അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് നാല് വിദ്യാർത്ഥികൾക്ക് പരിക്ക്. മങ്കട ഗവ. സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റിരിക്കുന്നത്. വ്യാഴം ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. വടക്കാങ്ങര റോഡിൽനിന്ന് അമിതവേഗതയിൽ എത്തിയ കാർ നടന്നു പോവുകയായിരുന്ന വിദ്യാർഥികളേയും സമീപത്തെ ബൈക്കിലും ഇടിച്ച് സമീപത്തെ മൊബൈൽ കടയുടെ മതിലിലിടിച്ചാണ് നിന്നത്.
മങ്കടയിലെ തൊഴുത്ത് എന്ന് മദ്യപന്മാരുടെ താവളത്തിൽ നിന്ന് മദ്യപിച്ച് വരുകയായിരുന്നയാളാണ് അപകടം വരുത്തിയത്. കാലിന് പരിക്ക് പറ്റിയ വിദ്യാർത്ഥികളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.