കോഴിക്കോട്: വായ്പ മുടങ്ങിയതിന്റെ പേരില്‍ 40 കോടി വില മതിക്കുന്ന കെട്ടിടം ഉടമറയറിയാതെ കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്(കെ.എഫ്.സി) 9.18 കോടിക്ക് മറിച്ച് വിറ്റുവെന്ന് പരാതി. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ തുച്ചമായ വിലയ്ക്ക് മറിച്ച് വിറ്റതില്‍ തിരിമറി നടന്നിട്ടുണ്ടെന്ന പരാതിയില്‍ മുന്‍ കെ.എഫ്.സി എം.ഡി ടോമിന് ജെ.തച്ചങ്കരിയടക്കം ഒമ്പത് പേര്‍ക്കെതിരേ പ്രാഥമിക അന്വേഷണത്തിന് കോഴിക്കോട് വിജിലന്‍സ് കോടതി ഉത്തരവിട്ടു.
കോഴിക്കോട്ടെ പേള്‍ ഹില്‍ ബില്‍ഡേഴ്സ് ഉടമ പി.പി അബ്ദുള്‍ നാസറിന്റെ പരാതിയിലാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത് .