കുവൈത്ത് സിറ്റി: കുവൈത്തിൽ ബുധനാഴ്ച 1012 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1926 പേർ രോഗമുക്തി നേടി. രണ്ട് പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2533 ആയി. 22,049 പേർക്ക് കൂടിയാണ് പരിശോധന നടത്തിയത്. രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞ് 4.6 ശതമാനമാണ്. 284 പേർ കോവിഡ് വാർഡുകളിലും 77 പേർ തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. കുവൈത്തിലെ കോവിഡ് ആക്ടിവ് കേസുകൾ 14295 ആണ്. സൗദി (15480), ബഹ്റൈൻ (31,802), ഖത്തർ (5118), യു.എ.ഇ (49,355), ഒമാൻ (13,889) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ആക്ടിവ് കോവിഡ് കേസുകൾ. രോഗവ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം നിർദേശിച്ചു.