പവൻ കല്യാൺ നായകനാകുന്ന പുതിയ ചിത്രം ‘ഭീംല നായ്കി’ൻ്റെ ട്രെയ്ലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ട്രെയ്ലറിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടൻ രാം ചരൺ. ട്രെയ്ലർ ആവേശം ഉണർത്തുന്നതാണ് എന്നാണ് രാം ചരൺ ട്വിറ്ററിലൂടെ പറഞ്ഞത്. ‘പവൻ കല്യാണിൻ്റെ ഓരോ ഡയലോഗും ആക്ഷനും അതിശക്തമാണ്. എൻ്റെ സുഹൃത്ത് റാണ ദഗുബാട്ടിയുടെ സാന്നിധ്യം മികച്ചു നിന്നു’, എന്ന് രാം ചരൺ ട്വീറ്റ് ചെയ്തു.
‘അയ്യപ്പനും കോശിയും’ എന്ന മലയാള ചിത്രത്തിന്റെ റീമേക്കാണ് ‘ഭീംല നായ്ക്ക്. അന്തരിച്ച സംവിധായകന് സച്ചിയുടെ അവസാന ചിത്രം, തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന് കല്യാണും റാണ ദഗുബാട്ടിയുമാണ്. കഴിഞ്ഞ ദിവസ പുറത്തുവിട്ട ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു.
ചിത്രം ഫെബ്രുവരി 25ന് പ്രദര്‍ശത്തിനെത്തും. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ ചിത്രത്തിൻ്റെ റിലീസ് പലതവണയായി മാറ്റിയിരുന്നു. ‘ഞങ്ങൾ വാക്ക് നൽകിയത് പോലെ ഭീംല നായക് മികച്ച തിയറ്റർ അനുഭവം തന്നെയായിരിക്കും. ഈ മഹാമാരി കാലം അവസാനിച്ച ശേഷം ഞങ്ങൾ ചിത്രം തിയറ്ററുകളിൽ എത്തിക്കും. ഫെബ്രുവരി 25നോ ഏപ്രിൽ ഒന്നിനോ ചിത്രം റിലീസ് ചെയ്യാമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്’, എന്നാണ് നേരത്തെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നത്.