ഇംഫാല്‍: കേന്ദ്രം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ ശ്രദ്ധ സംസ്ഥാനങ്ങളെ നവീകരണത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും സംയോജനത്തിന്റെയും പാതയിലേക്ക് കൊണ്ടു പോകുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മണിപ്പൂർ സന്ദർശിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും മണിപ്പൂരിന്റെയും വികസനത്തിന് മോദി മുൻഗണന നൽകുന്നു. സംസ്ഥാനത്തെ നവീകരണത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും സംയോജനത്തിന്റെയും പാതയിലേക്ക് കൊണ്ടുപോകാൻ ബിജെപി ആഗ്രഹിക്കുന്നുവെന്നും ഷാ പറഞ്ഞു.
കോൺഗ്രസ് സർക്കാരിന്റെ ഇരുണ്ട നാളുകളിൽ മണിപ്പൂർ തീവ്രവാദവും അഴിമതിയും പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളും കൊണ്ട് തകർന്നിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ നേതൃത്വത്തിൽ സംസ്ഥാനം സ്ഥിരത കൈവരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.