ഷാർജ: ഷാർജയിലെ ഹസാന ജില്ലയിൽ നിർമാണം പൂർത്തിയായ തുവാ മസ്ജിദിൻറെ ഉദ്ഘാടനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർവഹിച്ചു. 909 അനാഥരും അവരുടെ കുടുംബാംഗങ്ങളും ചേർന്നാണ് ‘എ ഗിഫ്റ്റ് ബൈ ലാൻഡ് ഫോർ യുവർ ഫാദർ’ പദ്ധതിക്കും പള്ളിയുടെ നിർമാണത്തിനും നേതൃത്വം വഹിച്ചത്. ഉദ്ഘാടന ചടങ്ങിൽ ഡോ. സേലം അൽ ദൗബി പ്രഭാഷണം നടത്തി. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 400 പേർക്ക് നമസ്കരിക്കാനുള്ള സൗകര്യം പള്ളിയിലുണ്ട്. ഷാർജ സിറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ സർവിസസ് ഡയറക്ടർ ജനറൽ ശൈഖ ജമീല ബിൻത് മുഹമ്മദ് അൽ ഖാസിമി, ഇസ്ലാമിക് അഫയേഴ്സ് ഡിപ്പാർട്മെൻറ് മേധാവി അബ്ദുല്ല ബിൻ യാറൂഫ് അൽ സബൂസി, ഷാർജ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെൻറ് ഡയറക്ടർ ജനറൽ മോന ബിൻ ഹദ്ദ അൽ സുവൈദി എന്നിവർ പങ്കെടുത്തു.