മലപ്പുറം: മലപ്പുറത്ത് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് തടവുശിക്ഷ. മലപ്പുറം കരിപ്പൂരിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസിലാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ശിക്ഷ വിധിച്ചത്. ഒരു മാസം തടവും അയ്യായിരത്തി ഇരുന്നൂറ് രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. രണ്ടായിരത്തി പതിനാറിൽ സ്വാശ്രയ കോളേജ് ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനെ കരിപ്പൂർ വിമാന താവളത്തിന് പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.