കൊട്ടാരക്കര: ഗർഭപാത്രം താക്കോൽദ്വാര ശസ്ത്രക്രിയ വഴി നീക്കുന്ന ജില്ലയിലെ ആദ്യത്തെ സർക്കാർ ആശുപതിയായി കൊട്ടാരക്കര താലൂക്ക് ആശുപതി. ഡോക്ടർമാരായ റീനു, വിനു, സജീവ്, മനു, സുബി എന്നിവരാണ് നേതൃത്വം നൽകിയത്. പിത്താശയം നിക്കുന്നത് ഉൾപ്പെടെ ആറുപതിലധികം താക്കോൽദ്വാര ശസ്ത്രക്രിയകൾ ഇവിടെ നടത്തിയിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ. ആർ സുനിൽകുമാർ അറിയിച്ചു.