എറണാകുളം: കോട്ടയം-എറണാകുളം റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണ് മിന്നൽ പണിമുടക്ക് നടത്തിയത്.
തലയോലപ്പറമ്പിൽ വിദ്യാർഥികൾ ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പരിക്കേറ്റ ഡ്രൈവർ രഞ്ജുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.