സൈജു കുറുപ്പ് നായകനാവുന്ന ഉപചാരപൂർവം ഗുണ്ട ജയന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു വിവാഹവീട്ടിൽ നടക്കുന്ന സംഭവങ്ങളും കഥാപാത്രങ്ങളുമാണ് ട്രെയിലറിലുള്ളത്. ഫെബ്രുവരി 25 ന് തിയറ്റിലെത്തുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസും സെബാബ് ആനിക്കാടും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അരുൺ വൈഗയാണ് സംവിധാനം ചെയ്യുന്നത്. സൈജു കുറുപ്പിന്റെ നൂറാമത് സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് രാജേഷ് വർമ്മയാണ്.
ചിത്രത്തിൽ സൈജു കുറുപ്പ്, സിജു വിൽസൺ, ശബരീഷ് വർമ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. ജോണി ആന്റണി, സാബു മോൻ, സുധീർ കരമന, ജാഫർ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു ഏഴുപുന്ന, സാഗർ സൂര്യ, വൃന്ദ മേനോൻ, നയന, പാർവതി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരി നാരായണന്റെ വരികൾക്ക് ബിജി ബാലാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം എൽദോ ഐസക് , എഡിറ്റിംഗ് കിരൺ ദാസ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കർ എന്നിവരും നിർവഹിച്ചിരിക്കുന്നു.