ദുബായ്: ഷാർജയിലേക്കുള്ള യാത്രക്കാർക്കും കോവിഡ് ദ്രുതപരിശോധന ഒഴിവാക്കി. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെയാണ് റാപിഡ് പിസിആറിൽ നിന്ന് ഒഴിവാക്കിയത്.
എന്നാൽ 48 മണിക്കൂറിനുള്ളിൽ ലഭിച്ച ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമാണ്. എയർ അറേബ്യയാണ് ഇക്കാര്യം അറിയിച്ചത്. നിർദേശം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.