മസ്കത്ത്: ഒമാനിലേക്ക് സമുദ്ര മാർഗം മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്ത്തുക്കളും കടത്താൻ ശ്രമിച്ച രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു. റോയൽ ഒമാൻ പൊലീസ് ട്വിറ്റർ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഒമാനിലെ തെക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിൽ, നാർക്കോട്ടിക്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ കോസ്റ്റ് ഗാർഡ് പൊലീസാണ് രണ്ട് ഏഷ്യൻ വംശജരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും വൻതോതിൽ ക്രിസ്റ്റല്‍ മെത്തും ഹാഷിഷും കണ്ടെടുത്തു.
മയക്കുമരുന്ന് കടത്തിനായി ഇവര്‍ ഉപയോഗിച്ചിരുന്ന ബോട്ടും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവരെക്കുറിച്ചുള്ള വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും പോലീസിന്റെ പ്രസ്താവനയിൽ പറയുന്നു.