മാനന്തവാടി: വയനാട്ടിലെ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. കാട്ടുനായ്ക്ക കോളനിയിലെ ബസവി എന്ന ശാന്തയാണ് മരിച്ചത്.
ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് കാട്ടനയുടെ ആക്രമണം ഉണ്ടായത്. ചിതലയം റേഞ്ചിലെ കോളനിയോട് ചേർന്നുള്ള വനത്തിൽ ബസവി വിറകു ശേഖരിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. ബസവിയുടെ സഹോദരി മാച്ചിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരൻ ബൈരൻ ഓടി രക്ഷപ്പെടുകയായിരുന്നു.
മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.